നീലൂർ കണ്ടത്തിമാവ് വാർഡ് കമ്മറ്റികൾ സംയുക്തമായി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. കണ്ടത്തിമാവ് വാർഡ് മെമ്പർ ബിന്ദു വിനുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ നീലൂർ വാർഡ് പ്രസിഡന്റ് ബാബു കുമ്പളനിയിൽ സ്വാഗതം പറഞ്ഞു. കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് സെക്രട്ടറി ജോയി കുഴിവേലിത്തടം ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ C S സെബാസ്റ്റ്യൻ ചിറപ്പുറത്തേൽ ഉണ്ണികൃഷ്ണൻ നായർ മണ്ഡലം സെക്രട്ടറി PVജോർജ് (കുഞ്ഞുഞ്ഞ്)പുളിക്കൽ നീലൂർ ബാങ്ക് ഭരണസമിതിയംഗം ശ്രീമതി ഷേർളി സാബു കണംകൊമ്പിൽ തുടങ്ങിയവർ അനുസ്മരണ സന്ദേശം നല്കി.നീലൂർ ക്ഷീരോൽപാദക സഹകരണ സംഘം മുൻ പ്രെസിഡൻ്റ് മനോജ് ആറക്കാട്ട് നന്ദി പറഞ്ഞു.ഷാജി പാറയിൽ വിജയൻ പനച്ചിക്കൽ സെബാസ്റ്റ്യൻ വല്ലാത്ത് മാമച്ചൻ തെങ്ങുംപളളിൽ നിബിൻ താഴത്തുവരിക്കയിൽ തുടങ്ങിയവർ നേതൃത്വം നല്കി. INTUC ടെയും KSU ന്റെയും യൂത്ത് കോൺഗ്രസിന്റെയും നിരവധി ആളുകൾ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments