മണിയംകുന്ന് സെൻറ് ജോസഫ് യു.പി. സ്കൂളിൽ ഈ വർഷത്തെ സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ഉദ്ഘാടനവും, ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസത്ത് ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ.ജോർജ് തെരുവിൽ നിർവഹിച്ചു. നഷ്ടമാകുന്ന കാർഷിക സംസ്കാരം പുതു തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ചിരിക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടവും, ഭവനങ്ങളിലെ അടുക്കളത്തോട്ടം പദ്ധതിയും ഇതിനോടൊപ്പം ആരംഭിച്ചു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഇവിടെ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിലൂടെ വിഷരഹിത ഭഷ്യവിഭവങ്ങൾ നൽകുവാൻ കഴിയുമെന്ന് ഹെഡ്മിസ്ട്രസ്സ് സി.മഞ്ജുമോൾ ജോസഫ് പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ. ജോയി ഫിലിപ്പ് പച്ചക്കറി തൈകൾ നട്ടു. മണിയംകുന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ. ജോയി വിളക്കുന്നേൽ, ശ്രീ.സി.എം ജോർജ് ചെമ്പകത്തിനാൽ എന്നിവർ സന്നിഹിതരായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments