Latest News
Loading...

പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്. എസ്. എസ്. ലെ വിജയദിനാഘോഷം



പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്. എസ്. എസ്. ലെ വിജയദിനാഘോഷം, 
ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡയറക്ടർ റവ. ഡോ.  ജെയിംസ് ജോൺ മംഗലത്ത് ഉദ്ഘാടനം ചെയ്തു. സെൻ്റ് മേരിസ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ.  തോമസ് ഓലിക്കൽ അധ്യക്ഷനായിരുന്നു. 



തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസമ്മ തോമസ് വിജയികളെ അഭിനന്ദിച്ചു സംസാരിച്ചു. എസ്. എസ്. എൽ. സി. , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി അനുപമ വിശ്വനാഥ്, സഹവികാരി റവ. ഫാദർ ആന്റണി കൊല്ലിയിൽ, പി.ടി.എ. പ്രസിഡന്റ് സോജൻ കെ ജോസഫ്, പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ, വിദ്യാർത്ഥി പ്രതിനിധികളായ ഡോണ ബിജു, അതുൽ സോജൻ എന്നിവർ പ്രസംഗിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments