Latest News
Loading...

അമിനിറ്റി സെൻറർ ജനങ്ങൾക്കായി തുറന്ന് നഗരസഭ




പാലാ നഗരത്തിൽ മീനച്ചിലാറിന്റെ തീരത്ത് നിർമ്മിച്ച ടൂറിസം അമിനിറ്റി സെൻറർ ജനങ്ങൾക്കായി തുറന്നു. നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ടും വർഷങ്ങളായി അമിനിറ്റി സെൻറർ വെറുതെ കിടക്കുകയായിരുന്നു. ആകർഷകമായ ഒരു കേന്ദ്രം വെറുതെ കിടക്കുന്നത് കണക്കിലെടുത്താണ് നഗരസഭയുടെ നടപടി . രാവിലെ തുറക്കുന്ന ഗേറ്റ് വൈകുന്നേരം ആകുന്നതോടെ അടയ്ക്കും. ഇതിനിടയിലുള്ള സമയം ജനങ്ങൾക്ക് ഇവിടെ കയറി സമയം ചെലവഴിക്കാം.






നിർമ്മാണം ഏകദേശം പൂർത്തിയായെങ്കിലും നടപടിക്രമങ്ങൾ ഇപ്പോഴും ഫയലിലാണ് . രേഖകൾ നഗരസഭയ്ക്ക് ലഭിച്ചാൽ മാത്രമേ ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആകൂ. വെള്ളവും വെളിച്ചവും അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ഇത് പൂർത്തിയാക്കേണ്ടതുണ്ട്. ഔദ്യോഗിക നടപടി പ്രകാരം രേഖകൾ ലഭ്യമാക്കി ആവശ്യമായ സൗകര്യങ്ങളോട് തുറന്നു നൽകാനാണ് നഗരസഭയുടെ തീരുമാനം. എന്നാൽ ഇതിന് കാലതാമസം വരുന്നതിനാൽ ആണ് നിലവിൽ ജനങ്ങൾക്കായി അനൗദ്യോഗികമായി തുറന്നു നൽകുന്നത്. 



സെൻറർ തുറന്നു നൽകുന്നതിന് മുന്നോടിയായി ചെടികളും പുല്ലുകളും വെട്ടി മാറ്റി ക്ലീൻ ചെയ്തിരുന്നു. നഗരത്തിലെത്തുന്ന വർക്ക് മീനച്ചിലാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇവിടം പ്രയോജനപ്പെടുത്താം.ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ലണ്ടൻ പാലവും അമിനിറ്റി സെൻറും വെറുതെ കിടന്നു നശിക്കുന്നതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പുറമ്പോക്കിൽ മീനച്ചിലാറിന്റെ തീരത്ത് നിർമ്മിച്ച കെട്ടിടം മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നത് മൂലം പണം മുടക്കിയത് പാഴ് വേലയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments