പാലാ ടൗൺ ബസ് സ്റ്റാൻഡിന് മുൻഭാഗത്തുള്ള ബസ്റ്റോപ്പിൽ അപകടകരമായ രീതിയിൽ നിന്നിരുന്ന ഇരുമ്പ് ദണ്ഡുകൾ അടങ്ങിയ കോൺക്രീറ്റ് ബീമുകൾ നഗരസഭ നീക്കം ചെയ്തു. തൊടുപുഴ, ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള യാത്രക്കാർ ബസു കാത്തുനിന്നിരുന്നത് ഇവിടെയായിരുന്നു വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരം സ്ഥാപിച്ചിരുന്നത്.
ബീമുകളും കൊടിമരത്തിന്റെ അവശിഷ്ടങ്ങളും ആണ് നീക്കം ചെയ്തത്. കൊടിമരത്തിന്റെ ഇരുമ്പ് തൂണുകൾ ഭാഗികമായി മുറിച്ച് മറ്റിയിരുന്നെങ്കിലും ഇരുമ്പ് കുറ്റിയിൽ തട്ടി യാത്രക്കാർ അപകടത്തിൽപ്പെടുന്നതും വസ്ത്രങ്ങൾ കെറുന്നതും പതിവായതോടെ ആണ് നഗരസഭ ഇവ നീക്കം ചെയ്തത്.
മൂന്നുമാസം മുമ്പ് സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബീമിൽ കാൽ തട്ടി വാഹനത്തിന് അടിയിലേക്ക് വീണ് ഗൃഹനാഥൻ മരണപ്പെട്ടിരുന്നു. ഈ ഭാഗത്തെ കോൺക്രീറ്റ് ബീമുകളും നഗരസഭ നീക്കം ചെയ്തിരുന്നു. പൊതു സ്ഥലങ്ങളിൽ അപകടകരമായി നിൽക്കുന്ന ബീമുകളും തൂണുകളും നീക്കം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments