Latest News
Loading...

പാലാ പാഠപുസ്തകമെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ




ഭരണങ്ങാനം: സഭയും സമുദായവും എങ്ങനെ കൈകോർത്ത് പ്രവർത്തിക്കണമെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന വിശുദ്ധകുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്. 
മിഷൻ മറക്കുന്ന സഭ മരിക്കുന്ന സഭയാണെന്നും ജാഗ്രതയും തീക്ഷ്ണതയും കഠിനാദ്ധ്വാനവുമുള്ള പുനസമർപ്പണം പ്രേഷിത രംഗത്തുണ്ടാവണമെന്നും സഭാതലവൻ പറഞ്ഞു. 



സഭയുടെ മാത്രമല്ല സമുദായത്തിന്റേയും ചരിത്രമാണ് പാലാ രൂപത. ജീവതംകൊണ്ട് കുടുംബങ്ങളെ ബലപ്പെടുത്താൻ പാലാ രൂപതയ്ക്ക് കഴിഞ്ഞു. സുവിശേഷസാക്ഷ്യത്തിന്റെ സുഗന്ധമുള്ള കുടുംബങ്ങളാണ് പാലായിലേത്. ചെറുപുഷ്പമിഷൻ ലീഗും മിഷനറീസ് ഓഫ് സെന്റ് തോമസടക്കം പ്രേഷിതരംഗത്ത് പാലാ നൽകിയിട്ടുള്ള സംഭാവനയേറെയാണ്. 
സബർമതി മിഷനിൽ പാലാ രൂപത നടത്തുന്ന സേവനം മാതൃകാപരമാണ്. സീറോമലബാർ സഭയെ ഉപ്പ് ചേർത്ത് മിഷന് സജ്ജമാക്കിയ പാലാ രൂപത കൂടുതൽ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. 



പാലാ രൂപതയുടെ സ്ഥാപകാധ്യക്ഷനായ മാർ സെബാസ്റ്റ്യൻ വയിലിന്റെ ദൂരക്കാഴ്ചയും ദൃഡനിശ്ചയവും കഠിനാധ്വാനവും രൂപതയുടെ വളർച്ച് ഏറെ സഹായകമായി. മഹാഭാഗ്യവാനും അനുകരണീയ കാഴ്ചപ്പാടുകളുള്ള മാർ ജോസഫ് പള്ളിക്കാപറമ്പിലിനെ മാറ്റിനിറുത്തി സഭയുടെതന്നെ വളർച്ചയെ അളക്കാനാവില്ല. വിശ്വാസമൂഹത്തിന് ഊജ്ജം പകരുന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാഴ്ചപ്പാടും പാലായുടെ പുണ്യവും സംഗമിച്ച് മുന്നേറുകയാണ്. സാമൂദായിക, രാഷ്ട്രീയമേഖലകളിൽ പാലാ രൂപതയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments