ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിതര്‍പണത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. പാലാ ശ്രീനാരായണഗുരു ദേവ തൃക്കൈകളാല്‍ വേല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ആഗസ്റ്റ് 3 ന് ശനിയാഴ്ച വെളുപ്പിന് 5 മണി മുതല്‍ മേല്‍ശാന്തി ശ്രീ സനീഷ് വൈക്കത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
എല്ലാ ദിവസവും ബലിതര്‍പ്പണവും. പിത്യസായൂജ്യ പൂജകളും നടക്കുന്ന ക്ഷേത്ര ത്തില്‍ തുലാം, കുംഭം, കര്‍ക്കിടകം മാസങ്ങളിലെ ബലിതര്‍പ്പണം വളരെ വിശേഷമായി ആചരിച്ച് വരുന്നു.
അരിവേവിച്ച് വിധിപ്രകാരം നിവേദ്യം തയ്യാര്‍ ചെയ്തത് ദേശകാലസങ്കല്‍പ്പങ്ങള്‍ ചൊല്ലി ബലിതര്‍പ്പണം നടത്തുന്ന കേരളത്തിലെതന്നെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രം. കര്‍ക്കിടകവാവ് ദിവസം ഒരേ സമയം ആയിരംപേര്‍ക്ക് ഇരുന്ന് ബലിതര്‍പ്പണം ചെയ്യുന്നതിനുള്ള വിശാലമായ പന്തല്‍ ക്ഷേത്രമൈതാനത്ത് തയ്യാറാക്കിയിട്ടുണ്ട് . കൂടാതെ ബലി തര്‍പ്പണത്തിനും, മറ്റ് വഴിപാടുകള്‍ക്കുമുള്ള രസീത് ഭക്തര്‍ക്ക് തിരക്ക് കൂടാതെ എടുക്കുന്നതിന് കൂടുതല്‍ കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിനുള്ളില്‍ ഭക്തര്‍ക്ക് പിത്യമോക്ഷത്തിനായി തിലഹവനം നടത്തുന്ന തിനായിട്ടുള്ള പ്രത്യേകം സജ്ജീകരണങ്ങള്‍ വൈദികശ്രേഷ്ഠരുടെ നേത്യത്തില്‍ ഏര്‍പ്പെ ടുത്തിയിട്ടുണ്ട്. കൂടാതെ പിതൃനമസ്‌ക്കാരം, പിതൃപൂജ, വിഷ്ണുപൂജ, സായൂജ്യപൂജ, മറ്റ് വഴിപാടുകള്‍ നടത്തുന്നതിന് അതിന്റെ പ്രസാദം താമസം വിനാ ലഭിക്കുന്നതിനു മുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നതായി ദേവസ്വം സെക്രട്ടറി ഒ.എം. സുരേഷ് ഇട്ടികുന്നേല്‍ പ്രസിഡന്റ് എം.എന്‍. ഷാജി മുകളേല്‍ എന്നിവര്‍ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments