3, 4 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അടിസ്ഥാന ശേഷി ഉറപ്പിക്കുന്നതിനായി നടപ്പാക്കിയ പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിനുള്ള പ്രശസ്തിപത്രം കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സി.കാതറിൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA യിൽ നിന്നും ഏറ്റുവാങ്ങി. 2023-24 വർഷത്തിൽ ഈരാറ്റുപേട്ട എഇഒ യും ,ബി ആർ സി യും സയുയ്ക്തമായാണ് പദ്ധതി നടപ്പാക്കിയത്. ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു സ്കൂളുകൾക്ക് പ്രശസ്തിപത്രം വിതരണം ചെയ്തത്. അധ്യാപകരായ
അഞ്ചു തോമസ്, ഷൈനി ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികൾക്ക് പരിശീലനം നല്കിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments