ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്പൂർണ്ണ പഞ്ചായത്ത് കമ്മിറ്റി യോഗം മുൻ ഗവൺമെന്റ് ചീഫ് വിപ്പ് ശ്രി പി സി ജോർജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ് കുമാർ, ത്രിതല പഞ്ചായത്ത് തിടനാട് ഇൻചാർജ് ടോമി ഈറ്റത്തോട്ടിൽ,
തിടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് വടകര, വൈസ് പ്രസിഡന്റ് ജോമി പഴേട്ട്, മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബു ജീ മറ്റത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ, മൂന്നാം വാർഡ് മെമ്പർ ബെറ്റി ബെന്നി, നാലാം വാർഡ് മെമ്പർ ജോഷി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments