Latest News
Loading...

വവ്വാൽ ശല്യം കൊണ്ട് പൊറുതിമുട്ടി കുടുംബങ്ങൾ



വവ്വാൽ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് രാമപുരം വെള്ളിലാപ്പള്ളിയിലെ നിരവധി കുടുംബങ്ങൾ. നിപ്പ ഭീതിയും ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പ് യാതൊരു ഇടപെട്ടിലും നടത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

വീട്ടുമുറ്റത്തും തൊടിയിലുമുണ്ടാകുന്ന ഒരു പഴവർഗ്ഗങ്ങളും കഴിക്കാൻ ഭാഗ്യമില്ലാത്തവരായി മാറിയിരിക്കുകയാണ് രാമപുരം ഗ്രാമ പഞ്ചായത്ത് വെള്ളിലാപ്പള്ളി വാർഡിലെ ചില കുടുംബങ്ങൾ. എല്ലാ പഴവർഗ്ഗങ്ങളും വവ്വാൽ കൂട്ടത്തോടെ തിന്ന് നശിപ്പിക്കുകയാണ്. നാളുകളായി വവ്വാൽ ശല്യം ഉണ്ടായിരുന്നെങ്കിലും ശല്യം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. 







സംസ്ഥാനത്ത് നിപ്പ റിപ്പോർട്ട് ചെയ്തതോടെ ഇവരുടെ ആശങ്കയും വർധിച്ചു. വെള്ളിലാപ്പള്ളി വാർഡിലെ കിഴക്കേനാകത്ത്, മേനാം പറമ്പിൽ, കന്നുംകുളമ്പിൽ എന്നീ പുരയിടങ്ങളിലാണ് ആയിരകണക്കിന് വവ്വാലുകൾ ഉള്ളത്. റബ്ബർ മരങ്ങളിലും, തേക്ക്, പ്ലാവ് എന്നിവയിലെല്ലാം വവ്വാലുകൾ തൂങ്ങികിടക്കുകയാണ്. റബർ മരത്തിൻ്റെ ഇലകൾ വരെ ഇവ നശിപ്പിക്കുന്നെണ്ടെന്ന് സമീപവാസികൾ പറയുന്നു. നിപ്പ വൈറസ് റിപ്പോർട്ട് ചെയ്തതോടെ വവ്വാലിൻ്റെ സാന്നിധ്യം ആളുകൾക്കിടയിൽ ഭീതിയും സൃഷ്ടിച്ച് തുടങ്ങി 




രാത്രികാലങ്ങളിൽ വിടുകൾക്കുള്ളിലും ഇവ പറന്നെത്തും. അലർജിയടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും വവ്വാൽ സാന്നിധ്യം കാരണമാകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. റബർതോട്ടങ്ങളിൽ നിന്നും വവ്വാലിൻ്റെ ഭയാനകമായ ശബ്ദവും ആളുകളിൽ അലോസരത്തിനിടയാക്കുന്നു . നിപ്പയുടെ പശ്ചാത്തലത്തിൽ വവ്വാൽ ശല്യത്തിനെതിരെ നടപടിയുണ്ടാകണമെന്നാവശ്യ പെട്ട് വാർഡ് മെംബർ മനേജ് ചിങ്കല്ലേൽ പഞ്ചായത്ത് സെക്രട്ടറിക് പരാതി നൽകിയിരുന്നു. 

വവ്വാൽ സാന്നിധ്യമുള്ള പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നാവശ്യപെട്ട് ഈ മാസം 14 ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മെഡിക്കൽ ഓഫീസർക്ക് കൈമാറിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. 


രാമപുരത്തെ പ്രധാന ജലസ്രോതസായ പുതുവേലി തോടിന് സമീപമാണ് വവ്വാൽ കൂട്ടം ചേക്കേറിയിരിക്കുന്നത്. ഇവയുടെ വിസർജ്യമടക്കം മഴ പെയ്യുമ്പോൾ തോട്ടിലേക്ക് ഒഴുകിയെത്തും. പ്രദേശത്ത് നിരവധി കിണറുകളും ഉണ്ട്. ജനവാസ കേന്ദ്രത്തിൽ നിന്നും വവ്വാൽ കൂട്ടത്തെ തുരത്തി പൊതുജനാരോഗ്യം സംരക്ഷിക്കണമെന്നാണ് ആളുകളുടെ ആവശ്യം

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments