പൂഞ്ഞാറിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പൂഞ്ഞാർ കുന്നോന്നി സ്വദേശി കുന്നേപരയ്ക്കാട്ട് വിനോദിന് (57) പരുക്കേറ്റു. ഉച്ച കഴിഞ്ഞായിരുന്നു അപകടം.
പൂഞ്ഞാർ പാതാമ്പുഴ റൂട്ടിൽ കാട്ടറാത്ത് പാലത്തിനു സമീപമായിരുന്നു അപകടം. ഓട്ടോ ഇലക്ട്രിക് പോസ്റ്റിന് സമീപത്ത് കൂടി കയ്യാലയിലേക്ക് ആണ് ഇടിച്ചു കയറിയത്. അപകടത്തിൽ വിനോദിന് സാരമായി പരിക്കേറ്റു. വിനോദിനെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments