2023-24 അധ്യയന വർഷത്തെ SSLC,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മൂന്നിലവ് പഞ്ചായത്തിന് കീഴിൽ വരുന്ന വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി മാണി അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയും ചടങ്ങ് ഉത്ഘാടനം ചെയ്യുകയും ചെയ്തു.
ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ 16 വിദ്യാർത്ഥികളെയും,+2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയ 9 വിദ്യാർത്ഥികളേയുമാണ് ചടങ്ങിൽ ആദരിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജിൻ എസ് ഉണ്ണിത്താൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആൽവിൻ അലക്സ്,ആന്റോച്ചൻ ജെയിംസ്, മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൽ ജോസഫ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ,ഷൈൻ പാറയിൽ,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോഷി ജോഷ്വാ,റീന റെനോൾഡ്,ഷാന്റിമോൾ സാം,മൂന്നിലവ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിനോയി ജോസഫ്, .ശ്രീ ടോമിച്ചൻ കുരിശിങ്കൽ പറമ്പിൽ, അജയ് നേടുമ്പാറയിൽ, മാനുവൽ ബെന്നി,ലൗസി സ്റ്റാൻലി,സാം ജോഷ് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments