Latest News
Loading...

തീക്കോയി പഞ്ചായത്തിൽ വിജിലൻസ് പരിശോധന




എസ്.റ്റി ഫണ്ട് ചെലവഴിച്ചതിൽ തിരിമറി ആരോപിച്ച് എൽഡിഎഫ് മെംബർമാർ ന ല്കിയ പരാതിയിൽ വിജിലൻസ് പഞ്ചായത്തിൽ പരിശോധന നടത്തി. പഞ്ചായത്തിലെ പത്താം വാർഡിൽ പഠനമുറി പദ്ധതിയിൽ മുൻഗണന മറികടന്ന് മറ്റൊരാൾക്ക് അനുവ ദിച്ചെന്ന് കാട്ടിയാണ് പരാതി നല്കിയിരുന്നത്. പത്താം വാർഡ് മെംബർ ദീപ സജി, മറ്റ് ഇടത് അംഗങ്ങളായ രതീഷ് പി.എസ്, അമ്മിണി തോമസ്, സിബി ടി. ആർ എന്നിവർ ചേർന്നാണ് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് ബ്യൂറോയ്ക്ക് കഴിഞ്ഞ മാർച്ചിൽ പരാതി നല്കിയത്.




എസ്.റ്റി പഠനമുറി പ്രോജക്ട് പ്രകാരം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉ പയോഗിച്ചതിലാണ് ആക്ഷേപം ഉയർന്നത്. പത്താം വാർഡിൽ സ്ഥിരം താമസക്കാരനാ യി ഗുണഭോക്തൃലിസ്‌റ്റിൽ ഒന്നാമത് കിടന്ന കുട്ടിയെ ഒഴിവാക്കി 5-ാം നമ്പറുകാരനായ കുട്ടിയ്ക്ക് പഠനമുറി അനുവദിക്കുകയായിരുന്നു. പഠനമുറി നിർമാണത്തിന് 2 ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. ഇത് സംബന്ധിച്ച പരാതിയിലാണ് വിജിലൻസ് സം ഘം പഞ്ചായത്ത് ഓഫീസിലെത്തി പരിശോധിച്ചതും തെളിവുകൾ ശേഖരിച്ചതും.



അതേസമയം പദ്ധതി നടപ്പാക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് ആണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. പഞ്ചായത്ത് കമ്മറ്റി  നല്‌കിയ മുൻഗണന ലിസ്റ്റ് പരിശോധിച്ച് നടപ്പാക്കുന്നത് ബ്ലോക്ക് ട്രൈബൽ ഓഫീസറാണ്. സർക്കാർ മാനദ ണ്ഡപ്രകാരം ഒന്നാമത് ലിസ്റ്റിൽ ഉണ്ടായിരുന്ന ആളിനല്ല അർഹത ഉണ്ടായിരുന്നത്. അത് പ്രകാരമാണ് മറ്റൊരാൾക്ക് പഠനമുറി നല്‌കിയതെന്നും പ്രതിപക്ഷത്തിൻ്റെ പരാ തിയും ആക്ഷേപങ്ങളും സർക്കാർ മാനദണ്ഡങ്ങൾ മനസിലാക്കാതെയുള്ള നീക്ക ങ്ങൾ മാത്രമാണെന്നും പ്രസിഡൻ്റ് പറഞ്ഞു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments