Latest News
Loading...

50 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് മാണിസി കാപ്പൻ




പാലാ മീനച്ചിൽ താലൂക്ക് ഓഫീസിന് എംഎൽഎയുടെ ഫണ്ടിൽ നിന്നും താലൂക്ക് ഓഫീസിലേക്കും വില്ലേജ് ഓഫീസിലേക്കും കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ, സ്കാനർ തുടങ്ങി അത്യാവശ്യ ഉപകരണങ്ങൾ വാങ്ങാൻ 25 ലക്ഷം രൂപ അനുവദിച്ചു. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബഹു. പാലാ എം.എൽ.എ ശ്രീ. മാണി സി. കാപ്പൻ താലൂക്ക് തഹസിൽദാർ ശ്രീ. രഞ്ജിത്ത് ജോർജിന് ഫണ്ട് അനുവദിച്ചു കൊണ്ട് കത്ത് കൈമാറി. ചടങ്ങിൽ സുനിൽകുമാർ കെ(ഭൂരേഖ), ഹെക്കോർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു തോമസ്, ഡെപ്യൂട്ടി തഹസിൽദാർമാരായ മഞ്ജിത്ത് ബി, ശ്യാമളകുമാരി, സുഷമകുമാരി, അനൂപ് പുരുഷോത്തമൻ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. 





പൊതുജനങ്ങൾ താലൂക്ക് ഓഫീസിനെ കുറിച്ചും അവിടുത്തെ ജീവനക്കാരെ കുറിച്ചും പറയുന്ന മികച്ച അഭിപ്രായങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് എംഎൽഎ അറിയിച്ചു.
ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിച്ച എംഎൽഎയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തി എന്ന് മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. 


ജനങ്ങൾക്ക് സമയബന്ധിതമായി മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആധുനിക ഉപകരണങ്ങളുടെ സാന്നിധ്യം സഹായകരമാകും എന്ന് എൽ ആർ തഹസിൽദാർ സുനിൽകുമാർ കെ എംഎൽഎക്ക് ഉറപ്പ് കൊടുത്തു. എംഎൽഎയോടുള്ള നന്ദി സൂചകമായി കേക്ക് മുറിച്ച് മധുരം വിതരണം ചെയ്താണ് പരിപാടി അവസാനിപ്പിച്ചത്.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments