മലനാടിന്റെ അപ്പൊസ്തലൻ ആയി അറിയപ്പെടുന്ന റവ. ഹെൻറി ബേക്കർ ജൂണിയറിന്റെ ജന്മദിന ആഘോഷങ്ങൾ സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദൈവാലയങ്ങളിലും നടത്തുന്നതിന് ബിഷപ് റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് നിർദ്ദേശിച്ചു. മേലുകാവ് ഹെൻറി ബേക്കർ കോളജിൽ നടക്കുന്ന മഹായിടവക തല ആഘോഷങ്ങൾക്കും സ്തോത്ര ശുശ്രൂഷക്കും ബിഷപ്പ് ഫ്രാൻസിസ് നേതൃത്വം നല്കും.
ചൂഷണത്തിലും അന്ധകാരത്തിലുമായിരുന്ന ഗോത്ര ജനസമൂഹത്തെയും ഹൈറേഞ്ച് മേഖലയിലെ അടിസ്ഥാന ജനസൂഹങ്ങളെയും സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും പാതയിലേക്ക് നയിച്ച മിഷണറി വീരനായിരുന്ന റവ. ഹെൻറി ബേക്കറിന്റെ ജീവിതവും പ്രവർത്തനങ്ങളും എക്കാലവും സ്മരിക്കപ്പെടേണ്ടതാണന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.
മഹായിടവക ഓഫീസർമാരായ റവ. ടി.ജെ. ബിജോയ്, ശ്രീ. വർഗീസ് ജോർജ് പി. (സെകട്ടറിമാർ), റവ.പി.സി. മാത്യുക്കുട്ടി ( ട്രഷറർ), റവ. സൈമൺ പി.ജോർജ് (കോളജ് ബർസാർ ), ഡോ.ജി. ഗിരീഷ് കുമാർ , റവ. ജോസഫ് മാത്യം, ( കത്തിഡ്രൽ വികാരി) എന്നിവർ ഹെൻറി ബേക്കർ കോളജിൽ നടക്കുന്ന ജന്മദിന പരിപാടികളിൽ പങ്കെടുക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments