Latest News
Loading...

കൊച്ച് നേഴ്സറിയായി സഫലം 55 പ്ലസ് കുടുംബ സംഗമ വേദി




പാലാ: സഫലം 55 പ്ലസ് കുടുംബ സംഗമത്തിൽ പൂഞ്ഞാർ ഭൂമിക സജ്ജമാക്കിയ വിത്ത്കുട്ടകൾ, വൃക്ഷത്തൈകളും ചെടികളും വിത്ത്കളും കൊണ്ട് നിറഞ്ഞ് തുളുമ്പി.    പങ്കെടുത്തവരിൽ ഏറെപ്പേരും തങ്ങളുടെ വീടുകളിൽ നിന്നുള്ള പലയിനം പഴവർഗങ്ങളും തൈകൾക്കൊപ്പം കൊണ്ടുവന്നു. പണത്തിൻ്റെ വിനിമയമില്ലാതെ ഭക്ഷണത്തിൻ്റെ പങ്ക് വെക്കൽ എന്ന മഹത്തായ വിത്ത്കുട്ട സംസ്കാരം ഏവർക്കും കൗതുകമായി.

 


തൈകൾക്കൊപ്പം ചക്കയും മാങ്ങയും റംമ്പു ട്ടാനുമൊക്കെ കുട്ടകളിൽ നിക്ഷേപിക്കുന്നതും ആവശ്യക്കാർ അതിൽ നിന്നും എടുക്കുന്നതുമൊക്കെ പങ്ക് വെക്കലിൻ്റെ പുത്തൻ മാതൃകയ്ക്ക് ഉദാഹരണമായി. കലാ സാഹിത്യ രംഗങ്ങളിലും ബൗദ്ധിക മേഖലകളിലും പ്രഭാഷണങ്ങളിലും യാത്രകളിലുമൊക്കെ സജീവവും റിട്ടയർമെൻ്റ് ജീവിതം ആഘോഷമാക്കുകയും ചെയ്യുന്ന സഫലം അംഗങ്ങൾക്ക് കൃഷിയിലും വിജയിക്കാൻ കഴിയും എന്നുറപ്പുണ്ട്.





കുടുംബ സംഗമത്തിൽ ഉഷാ ശശിധരൻ അധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാൻ,ജയിംസ് മാത്യു മേൽവെട്ടം,എബി പൂണ്ടിക്കുളം, പ്രഫ. കെ.പി.ജോസഫ്,രവി പുലിയന്നൂർ,ജോബി ജോസഫ്,ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ആർ. കെ.വള്ളിച്ചിറ, ബാലചന്ദ്രൻ,സുഷമ രവീന്ദ്രൻ, രമണിക്കുട്ടി, കെ. കെ.സുകുമാരൻ,ജോസ് സിഗ്മ,ജോഷി,സോഫിയ ജോഷി, വിനോളിൻ, നിമ്മി എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments