Latest News
Loading...

മണിയംകുളം സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ വായനാവാരം




മണിയംകുളം: ജൂൺ 19 പി എൻ പണിക്കർ ചരമദിന സ്മരണാർഥം വായന ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മേരി സെബാസ്ററ്യൻ
വായന ദിനം സന്ദേശം നൽകി. അധ്യാപിക ശ്രീമതി സൂസൻ തെരേസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദീപിക നമ്മുടെ ഭാഷാപദ്ധതി യുടെ ഉൽഘാടനം PTA പ്രസിഡന്റ്‌ ശ്രീ.ജൂബി പുല്ലാട്ട് നിർവഹിച്ചു. 




തുടർന്ന് കുട്ടികൾക്കായി വായനാദിന ക്വിസ് മത്സരം, പ്രസംഗ മത്സരം, ചിത്രരചന മത്സരം, പോസ്റ്റർ നിർമാണം, സാഹിത്യകാരനെപരിചയപ്പെടുത്തൽ, വായന ദിന ഗാനം, വായനാമത്സരം ,റാലി, തുടങ്ങിയവ നടത്തപ്പെട്ടു.കുട്ടികൾ എല്ലാവരും ചേർന്ന് നടത്തിയ കൂട്ടവായനയും മറ്റ് വായനാവാരപ്രവർത്തനങ്ങളും വായനയുടെ ലോകത്തിലേയ്ക്ക് കുട്ടികളെ എത്തിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments