Latest News
Loading...

ഈരാറ്റുപേട്ടയിൽ ലോട്ടറിക്കടയിൽ വൻ മോഷണം




ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ വൻ മോഷണം. ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന മഹാദേവ ലോട്ടറിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം കണ്ടത്. 



തുടർന്ന് ,  ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പത്ത് ലക്ഷം രൂപയെങ്കിലും കടയിൽ നിന്ന് നഷ്ടമായതായാണ് സംശയിക്കുന്നത്. ലോട്ടറികൾ മുഴുവൻ നഷ്ടമായിട്ടുണ്ട്.

 



കടയുടെ പിൻഭാഗം തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത്. സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments