Latest News
Loading...

ചൂണ്ടച്ചേരിയിൽ ലോ കോളേജ് അനുവദിക്കണം:




ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിനോടും, കേറ്ററിംഗ് കോളേജിനോ അനുബന്ധമായി പാലായിൽ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യമുയർത്തി മാണി സികാപ്പൻ എംഎൽഎ. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ലോ കോളേജിന് വേണ്ടി രൂപത സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെയും വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എംഎൽഎ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യം സഭയിൽ ഉയർത്തിയത്. 






കോട്ടയം മേഖലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് നിയമപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മിതമായ ഫീസ് നിരക്കിൽ ഇവിടെ തന്നെ പഠിക്കാൻ സൗകര്യം ഒരുക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം. സമാനമായി നഴ്സിംഗ് സീറ്റുകളിൽ 10% എങ്കിലും വർദ്ധനവ് വരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കും ഇതുമൂലം ഉണ്ടാകുന്ന ധന, മസ്തിഷ്ക ചോർച്ചയിൽ സർക്കാർ ഇടപെടൽ ഉണ്ടാകാത്ത വിഷയവും എംഎൽഎ സഭയിൽ ഉയർത്തി. നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു പാലാ എംഎൽഎ മാണി സി കാപ്പൻ.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments