Latest News
Loading...

റവ. ഹെൻറി ബേക്കർ ജൂണിയറിന്റെ 205- മത് ജന്മദിനം ആചരിച്ചു.



മലനാടിന്റെ അപ്പൊസ്തലനായ മിഷണറി വീരൻ റവ. ഹെൻറി ബേക്കർ ജൂണിയറിന്റെ 205- മത് ജന്മദിനം സ്തോത്ര ശുശ്രൂഷയോടെ മേലുകാവ് ഹെൻറി ബേക്കർ കോളജ് ഓഡിറ്റോറിയത്തിൽ ആചരിച്ചു. ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു. 




വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹിക പരിഷ്കർത്താവ്, കൃഷിക്കാരൻ, ചികത്സകൻ, മനുഷ്യ സ്നേഹി , ദൈവ വചന പ്രഘോഷകൻ തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ച മിഷണറിയായിരുന്നു റവ. ഹെൻറി ബേക്കർ ജൂനിയർ എന്ന് ബിഷപ്പ് ഫ്രാൻസിസ് പ്രസ്താവിച്ചു.



റവ. ലൗസൺ ജോർജ് , റവ. രാജേഷ് പത്രൊസ് , റവ. പി.വി.ആൻഡ്രൂസ്, എന്നിവർ ആരാധനക്ക് നേതൃത്വം നല്കി. മഹായിടവക ട്രഷാർ റവ.പി.സി. മാത്യുക്കുട്ടി ഹെൻറി ബേക്കർ അനുസ്മരണ പ്രസംഗം നടത്തി. 




.മഹായിടവക വൈദിക സെക്രട്ടറി റവ.ടി.ജെ.ബിജോയ്, അത്മായ സെക്രട്ടറി വർഗീസ് ജോർജ് പി. കോളജ് ബർസാർ റവ. സൈമൺ പി.ജോർജ് ,  പ്രിൻസിപ്പൽ ഡോ.ജി.ഗിരീഷ്കുമാർ എ ന്നിവർ പ്രസംഗിച്ചു. സ്തോത്രാരാധനക്ക് ശേഷം റവ. ഹെൻറി ബേക്കർ സ്മൃതി മണ്ഡപത്തിൽ ബിഷപ്പ് ഫ്രാൻസിസ് പുഷ്പാർച്ചന നടത്തി.

വാർത്ത റോബിൻ ഇരുമാപ്ര

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments