Latest News
Loading...

ചേന്നാട് സെൻ്റ് മരിയ ഗൊരേത്തിസ് എച്ച്.എസിൽ വായന വാരാചരണം.



ചേന്നാട് സെൻ്റ് മരിയ ഗൊരേത്തിസ് എച്ച്.എസിൽ വായിച്ചു വളരുക എന്ന സന്ദേശം ഉൾക്കൊണ്ടു കൊണ്ട് വായന വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി  SH ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. 





മിലൻ മനോജ് വായനദിന സന്ദേശം നടത്തി. 'പുസ്തകത്താലത്തിലൂടെ' കുട്ടികളെ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനദിന പ്രതിജ്ഞ, നടത്തി.വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന കവിതകൾ  കുട്ടികൾ  ആലപിച്ചു. കുട്ടികൾ തയാറാക്കിയ 'കത്ത് പതിപ്പ് 'പ്രകാശനം ചെയ്തു. തുടർപ്രവർത്തനമായി ക്വിസ് മത്സരം  കഥാരചന കവിതാരചന ചിത്ര രചന, വിഗദ്ധരുടെ ക്ലാസുകൾ എന്നിവ നടത്തും







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments