Latest News
Loading...

യു ഡി എഫ് ൽ അഴിമതിപ്പണം വീതം വയ്ക്കുന്നത് സംബഡിച്ച തർ ക്കമെന്ന് എൽ ഡി എഫ്



ഭരണങ്ങാനം: യു ഡി എഫ് നേതൃത്വത്തിലുള്ള ഭരണങ്ങാനം പഞ്ചായത്ത് ഭരണസമതിയിൽ അഴിമതിപ്പണം വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കമാണ് വൈസ് പ്രസിഡൻ്റിൻ്റെ രാജിയിൽ കലാശിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. യു ഡി എഫ് നേതൃത്വത്തിൽ വലിയ അഴിമതിയാണ് പഞ്ചായത്തിൽ നടക്കുന്നതെന്ന വൈസ് പ്രസിഡൻ്റിൻ്റെ ആരോപണം അത്യന്തം ഗൗരവമുള്ളതാണ്. 





എൽ ഡി എഫ് ൽ നിന്ന് വിജയിച്ച് കാലുമാറ്റത്തിലൂടെ യു ഡി എഫ് വൈസ് പ്രസിഡൻ്റായ ആൾ സ്വന്തം മുന്നണിയുടെ പ്രാദേശികനേതൃത്വത്തിനെതിരെയാണ് ഇപ്പോൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പാറമട ലോബിയ്ക്ക് ഒത്താശ ചെയ്തു കൊടുത്തവർ തമ്മിൽ വീതം വയ്പിൻ്റെ പേരിൽ തമ്മിലടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. 



തങ്ങൾ കൂട്ടായി നടത്തിയ അഴിമതി സംബന്ധിച്ച് ഇപ്പോൾ വൈസ് പ്രസിഡൻ്റു തന്നെ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. പാറമടയ്ക്ക് വേണ്ടി മുൻകാലങ്ങളിലും നിലകൊണ്ടത് ഇദ്ദേഹംതന്നെയായിരുന്നു. പഞ്ചായത്തിൽ സമീപകാലത്ത് ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ നടത്തിയ തട്ടിപ്പ് എൽഡിഎഫ് പുറത്തു കൊണ്ടുവന്നിരുന്നു. 




പ്രസിഡൻ്റിനെ നോക്കു കുത്തിയാക്കി പാറമട ലോബിയുടെ ഒത്താശയോടെ 
പഞ്ചായത്തിൽ നടക്കുന്ന അഴിമതിക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് നേതാക്കളായ ആനന്ദ് മാത്യു ചെറുവള്ളി,സിറിയക് ചന്ദ്രൻകുന്നേൽ ടോമി ഉപ്പിടു പാറ എന്നിവർ ആവശ്യപ്പെട്ടു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments