Latest News
Loading...

ഉരുൾപൊട്ടൽ മേഖലയിൽ തഹസിൽദാർ സന്ദർശനം നടത്തി



മീനച്ചിൽ താലൂക്കിൽ ഇന്ന് ഉണ്ടായ ശക്തമായ മഴയിൽ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ  ഉരുൾപൊട്ടൽ നടന്ന പ്രദേശവും തലനാട് വില്ലേജിലെ ചൊവ്വൂരിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശവും മീനച്ചിൽ താലൂക്ക് ഇൻസിഡന്റ് കമാണ്ടറും തഹസിൽദാരുമായ രഞ്ജിത്ത് ജോർജ് സന്ദർശിച്ചു. ഇടമറുകിലുണ്ടായ ദുരന്തത്തിൽ 7 പേരുടെ സ്ഥലങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 




ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ വീട്ടുകാരോട് മാറിതാമസിക്കുവാൻ നിർദ്ദേശം നൽകുകയും, ക്യാമ്പിൽ പോകേണ്ടവർക്ക് ക്യാമ്പ് ഒരുക്കുന്നതിന് വില്ലേജ് ആഫീസർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. തലനാട് വില്ലേജിലെ ചൊവ്വരിലുണ്ടായ ഉരുൾപൊട്ടലിൽ തലനാട് വില്ലേജിലെ ഒരു വീട്ടിൽ വളർത്തിക്കൊണ്ടിരുന്ന ആട് ഒഴുക്കിൽപ്പെട്ടുപോയി. 



ഏത് അടിയന്തിരസാഹചര്യവും നേരിടാൻ റവന്യുവകുപ്പ് സജ്ജമാണെന്ന് തഹസിൽദാർ അറിയിച്ചു. ഹെഡ് ക്വാർട്ടേഴ്‌സ് തഹസിൽദാർ ബിന്ദു തോമസ്, പ്ലാൻ്റേഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ.ജെ. ജയ്മോൻ, മേലുകാവ് പഞ്ചായത്ത് മെമ്പർ അഖില വില്ലേജ് ആഫീസർമാരായ സജി മാത്യു. ബാബു പി.എസ്. എന്നിവർ തഹസിൽദാർക്കൊപ്പമുണ്ടായിരുന്നു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments