എസ്.ഡി.പിഐ കോട്ടയം ജില്ലാ നേതൃ സംഗമം സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും അവഗണിക്കുക മാത്രമല്ല പൗരന്റെ അടിസ്ഥാന പ്രശ്നങ്ങളെ ചർച്ചക്ക് വെക്കാതെ വിദ്വേഷ പ്രചാരണങ്ങൾ മാത്രം നിറഞ്ഞതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ വിഷയാവതരണം നടത്തി.സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം അഭിവാദ്യമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ സ്വാഗതം ആശംസിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്,ഓർഗനൈസിംഗ് സെക്രട്ടറി അമീർ ഷാജിഖാൻ, സെക്രട്ടറിമാരായ നിസ്സാം ഇത്തിപ്പുഴ, അഫ്സൽ പി എ, ട്രെഷറർ കെ എസ് ആരിഫ് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ കമ്മിറ്റിയംഗങ്ങളായ അൻസൽ പായിപ്പാട്,ഉവൈസ് ബഷീർ,നസീമ ഷാനവാസ്, അയ്യൂബ് ഖാൻ, സബീർ കുരിവിനാൽ എന്നിവർ നേതൃത്വം നൽകി.മണ്ഡലം പഞ്ചായത്ത് ബ്രാഞ്ച് തലങ്ങളിലെ നേതൃത്വങ്ങൾ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments