കരൂർ പയപ്പാർ ചെക്ക് ഡാമിൽ യുവാവ് കുടുങ്ങി മരിക്കുവാനുള്ള കാരണം കരൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ചെക്ക് ഡാമിന് മുകളിലൂടെ മറുകരയിൽ താമസിക്കുന്ന ആളുകൾക്ക് നടന്നു പോകാൻ നടപ്പാത കൂടി നിർമ്മിച്ചിരുന്നതാണ്. മഴപെയ്തു വെള്ളം വന്നപ്പോൾ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു കൊടുക്കാതിരുന്നതാണ് അപകടത്തിന് കാരണം.
പഞ്ചായത്ത് അധികൃതരുടെ അനുമതിയോടുകൂടിയാണ് നാട്ടുകാർ ചേർന്ന് ചെക്ക് ഡാം അഴിച്ചുവിട്ടത് .
പഞ്ചായത്ത് അധികൃതരുടെ അനുമതിയോടുകൂടിയാണ് നാട്ടുകാർ ചേർന്ന് ചെക്ക് ഡാം അഴിച്ചുവിട്ടത് .
എന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിക്ക് ഈ അപകട മരണത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും, മരണപ്പെട്ട രാജുവിന്റെ കുടുംബത്തിന് മതിയായ സാമ്പത്തിക ധനസഹായം നൽകുവാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണമെന്നും സജി ആവശ്യപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments