പാലാ ഈരാറ്റുപേട്ട റോഡിൽ കയറിയ വെള്ളം ഇപ്പോഴും തുടരുന്നു. പനയ്ക്കപ്പാലത്തും മേലമ്പാറയ്ക്ക് സമീപവും വെള്ളക്കെട്ട് ഇപ്പോഴുമുണ്ട്. മഴ നിലച്ചതോടെ വെള്ളം ഇറങ്ങി എന്ന് കരുതി ഇതുവഴി നിരവധി വാഹന യാത്രക്കാരാണ് എത്തുന്നത്. പനക്കപ്പാലം ഭാഗത്ത് കൂടി വാഹനങ്ങൾ കടന്നുപോകുമെങ്കിലും മേലാംപാറയിലൂടെ കടന്നുപോകില്ല.
കുറച്ചു വെള്ളം മാത്രമേ ഉള്ളൂ എന്നു കരുതി വെള്ളത്തിലൂടെ കടന്നുപോകാൻ ശ്രമിച്ച നിരവധി ടൂവീലർ യാത്രക്കാർ വാഹനം നിന്നു പോയതിനെ തുടർന്ന് പ്രതിസന്ധിയിലായി. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടപ്പോഴാണ് ടൂവീലറുകൾ കടന്നുപോകാൻ ശ്രമിച്ചത്. പാലായിലേക്ക് അത്യാവശ്യഘട്ടത്തിൽ യാത്ര ചെയ്യേണ്ടവർ കടുവ മൂഴി, ഓലായം, പ്ലാശനാല്‍, വേഴങ്ങാനം , ചൂണ്ടച്ചേരി , ഇളം തോട്ടം, മരിയ സദനം , ഞൊണ്ടിമാക്കൽ കവല വഴി പാലായിലേക്ക് പോകാവുന്നതാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments