Latest News
Loading...

പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യങ്ങൾ ഇല്ലാതെ നഗരസഭ മാർക്കറ്റ്



പാലാ നഗരസഭയുടെ മാർക്കറ്റ് കോംപ്ലക്സിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. കെട്ടിടത്തിലെ മുറികൾ വാടകയ്കെടുത്തവരും ,ജിവിനക്കാരും, ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.




സ്വകാരൃ വ്യക്തികള്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളിൽ എല്ലാ അടിസ്ഥാന സൗകരൃങ്ങളും വേണമെന്നു നിര്‍ബന്ധം പിടിക്കുന്ന നഗരസഭാ അധികാരികള്‍ സ്വന്തം കെട്ടിടത്തിൽ സൗകരൃങ്ങള്‍ ഏർപ്പെടുത്താത്ത തെന്തെന്ന് ചോദ്യമുയരുകയാണ്.



വിവിധ ആവശ്യങ്ങള്ക്ക് പാലായിലെത്തുന്ന പൊതൂ ജനങ്ങള്‍ക്കും , ജിവിനകാര്‍ക്കും പ്രാഥമികാവശ്യങ്ങൾ നിര്‍വഹിക്കുവാന്‍ സൗകര്യമൊരുക്കി നിലവിൽ അടഞ്ഞുകിടക്കുന്ന
ശൂചിമുറികള്‍ തുറന്നു നൽകണമെന്നു പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു





.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments