പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ സംഭവങ്ങള്‍. ബിനു പുളിക്കക്കണ്ടം പങ്കെടുത്തതിനെ തുടര്‍ന്ന് കൗണ്‍സില്‍യോഗം പിരിച്ചുവിട്ടു. അംഗങ്ങള്‍ ബിനുവിന്റെ സാന്നിധ്യം ചോദ്യം ചെയ്തതോടെ യോഗം പിരിച്ചുവിടുന്നതായി ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. കേസില്‍ പ്രതിയായ ആള്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നുവെന്ന് പറഞ്ഞാണ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്.
അതേസമയം ബിനു പുളിക്കക്കണ്ടം കസേരയില്‍ തുടര്‍ന്നു. അല്‍പസമയത്തിനുശേഷം രണ്ടാമതും യോഗം ചേരുന്നുണ്ട്. ബിനു തുടരുന്ന പക്ഷം ആ യോഗവും ബഹിഷ്‌കരിക്കാനാണ് നീക്കം.
ഇയര്‍പോഡ് കേസില്‍ ജോസ് ചീരാംകുഴി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഈ വിഷയത്തില്‍ ആരോപിതനായ ബിനുവിനൊപ്പം കൗണ്‍സില്‍ ചേരാനാകില്ലെന്നായിരുന്നു ചെയര്‍മാന്റെയും നിലപാട്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments