Latest News
Loading...

മൂന്നിലവിൽ അതിശക്തമായ മഴ



കിഴക്കൻ മേഖലയിൽ പലയിടത്തും മഴ കനത്തു. തീക്കോയി, മൂന്നിലവ് പഞ്ചായത്തു കളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. മീനച്ചിലാറിന്റെ കൈവഴികളിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. മീനച്ചിലാറിന്റെ തീക്കോയി മേഖലയിൽ ജലനിരപ്പ് ഉയർന്നു. മൂ ന്നിലവിലും ശക്തമായ വെള്ളമൊഴുക്ക് അനുഭവപ്പെടുന്നുണ്ട്.




മൂന്നിലവിൽ ശക്തമായ മഴ രേഖപ്പെടുത്തി. വാകക്കാട് പാലം വെള്ളത്തിൽ മുങ്ങി. പ ഴുക്കാക്കാനം അടക്കമുള്ള മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. തലനാട് പഞ്ചായത്ത് പരിധിയിലും ശക്തമായ മഴയും മിന്നലും അനുഭവപ്പെടുന്നുണ്ട്




പാലാ, ഭരണങ്ങാനം, കിടങ്ങൂർ മേഖലകളിലും മഴ തുടരുകയാണ്. തീക്കോയിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാർമല അരുവിയിൽ കനത്ത വെള്ളച്ചാട്ടം ദ ശ്യമായി. കഴിഞ്ഞയാഴ്‌ചവരെ വേനലിനെ തുടർന്ന് വറ്റിവരണ്ട് കിടന്ന അരുവിയാണ് ഇപ്പോൾ രൗദ്രഭാവം പൂണ്ടിരിക്കുന്നത്.









.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments