മീനച്ചിലാറിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതോടെ ആറ്റിൽ കെട്ടിയിരുന്ന പോത്തുകൾ ഒഴുകിപ്പോയി. മീനച്ചിലാറ്റിൽ ഇളപ്പുങ്കൽ ചെക്ക്‌ഡാമിന് സമീപമാണ് സംഭവം. ഫയർഫോഴ്‌സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് തെരച്ചിൽ നട ത്തുകയാണ്.
ഉച്ചവരെ വളരെ ചെറിയ അളവിൽ മാത്രമാണ് വെള്ളമൊഴുക്ക് ഉണ്ടായിരുന്നത്. ഇ വിടെ ആറ്റിൽ ഇരുവശത്തായാണ് വെള്ളമെഴുകുന്നത്. നടുക്കുള്ള മൺതിട്ടയിലാണ് തീറ്റയെടുക്കുന്നതിനായി 3 പോത്തുകളെ കെട്ടിയിരുന്നത്. കെട്ടിയിട്ടിരുന്ന ഒരെണ്ണ മൊഴികെ ബാക്കി രണ്ടും വലിയ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയതായാണ് സൂചന.
കെട്ടിയിട്ടിരുന്ന പോത്ത് വെള്ളപ്പൊക്കത്തിൽ ചത്തതായാണ് നിഗമനം. തീക്കോയി, മാർമല ഭാഗങ്ങളിലെയും മുന്നിലവിലെയും കനത്ത മഴയെ തുടർന്നാണ് ആറ്റിൽ പൊടുന്നനെ വെള്ളം ഉയർന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments