Latest News
Loading...

ഈരാറ്റുപേട്ടയിലെ ലീഗ് ഓഫീസ് ഇനി മുതൽ ജനസേവന കേന്ദ്രവും



പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട ലീഗ് ഹൗസിൽ പൊതുജന സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികളുടെ അലോട്ട്മെൻ്റ്, അഡ്മിഷൻ ,കരിയർ സംബന്ധമായ മുഴുവൻ സേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് സൗജന്യ നിരക്കിൽ ലഭിക്കും. 




കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം , ജന.സെക്രട്ടറി വി എം സിറാജ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ മാഹിൻ, ജില്ലാ പ്രസിഡൻ്റ് അഡ്വ വി പി നാസർ, 



യു ഡി എഫ് ചെയർമാൻ പി എച്ച് നൗഷാദ്, സി പി ബാസിത്ത്, വി പി മജീദ്, നാസർ വെള്ളൂ പ്പറമ്പിൽ, സുനിൽകുമാർ, പി എം അബ്ദുൽഖാദർ, ഹാഷിം പുളിക്കീൽ, ഒബി യഹിയ, ഷിഹാബ്, അമീൻ പിട്ടയിൽ, അബ്സാർ മുരിക്കോലിൽ,അബ്ദുല്ല മുഹ്സിൻ , മാഹിൻ കടുവാമുഴി എന്നിവർ സംസാരിച്ചു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments