Latest News
Loading...

തീക്കോയി പഞ്ചായത്തിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ



തീക്കോയി പഞ്ചായത്തിൽ വിവിധയിടങ്ങളിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുന്നതായി ആക്ഷേപം. കൂലിപ്പണി ചെയ്തു ജീവിക്കുന്ന കുടുംബങ്ങൾ മാസങ്ങളായി തീക്കോയിൽ നിന്നും 1200 രൂപയോളം മുടക്കി വെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണ്. പഞ്ചായത്ത് ഫണ്ട്‌ ഉപയോഗിച്ച് കുടിവെള്ളം എത്തിച്ചു നൽകേണ്ട ഉത്തരവാദിത്തമുള്ള പഞ്ചായത്ത് ഭരണ സമിതി ഒരു വിധത്തിലുള്ള നടപടിയും സ്വീകരിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സിപിഐ ലോക്കൽ കമ്മറ്റി ആരോപിച്ചു. 

 SC/ST വിഭാഗങ്ങളിൽപെട്ട കുടുംബങ്ങൾ കൂടുതലയുള്ള പ്രദേശങ്ങളിൽ ഒരു നേരത്തെ കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ആഴ്ചയിൽ രണ്ട് തവണ വെള്ളം കൊണ്ടുവരിക എന്നത് കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഈ കുടുംബങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ് . ഓരോ ദിവസവും വേനൽ കഠിനമാകുമ്പോഴും UDF ഭരിക്കുന്ന പഞ്ചായത്ത് ഭരണാസമിതി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയന്തിരമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും പാവപ്പെട്ടവർക് വെള്ളം എത്തിച്ചു നൽകുന്നതിനും വേണ്ട നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിക്ഷേധം ഉണ്ടാവുമെനന്നും CPI തീക്കോയി ലോക്കൽ കമ്മിറ്റി അറിയിച്ചു.  

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments