Latest News
Loading...

അഞ്ചുലക്ഷം മുടക്കിയിട്ട് അഞ്ചു പൈസ ഉപകാരമില്ലാതെ പൊളിച്ചു കളയുന്നു




പാലാ സിവിൽ സ്റ്റേഷനുസമീപം നഗരസഭ നിർമ്മിച്ച ശുചിമുറികൾ പൊളിച്ചു മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധമുയരുന്നു. സിവിൽ സ്റ്റേഷനിലെത്തുന്നവർക്ക് പ്രാഥമികാവശ്യ ങ്ങൾ നിറവേറ്റാൾ സൗകര്യമൊരുക്കി യാണ് നഗരസഭ 5 ലക്ഷം രൂപ ചെലവിൽ ശുചിമുറികൾ നിർമ്മിച്ചത്. 




2019 ൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും കഴിഞ്ഞ അഞ്ചുവർഷവും ജനങ്ങൾക്ക് ഇതുവരെ തുറന്നു കൊടുത്തിരുന്നില്ല. എന്നാൽ സാമൂഹ്യവിരുദ്ധർ ഇവിടെ അനധികൃതമായി പ്രവേശിച്ച് ഉപയോഗിക്കുകയും വാതിലുകളും തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു. 5 വർഷമായ ടോയ്ലറ്റുകൾ ഇപ്പോൾ പൊളിച്ചു നീക്കാൻ തീരുമാനിക്കുന്നത് ജനദ്രോഹകരമെന്ന് പൗരാവകാശ സമിതി പ്രസിഡൻ്റ ജോയി കളരിക്കൽ പറഞ്ഞു. 





ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മാണം നടത്തി വർഷങ്ങൾക്കു ശേഷം പൊളിച്ചു നീക്കുന്നത് തെറ്റായ നിലപാടാണെന്നും പാലായിലെത്തുന്നവർ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാതെ വിഷമിക്കുമ്പോൾ ഇത്തരം നടപടികൾ തിരുത്താൻ അധികൃതർ തയ്യാറാവണമെന്നും കളരിക്കൻ ആവശ്യപ്പെട്ടു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments