യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനമൊഴിഞ്ഞ സജി മഞ്ഞക്കടമ്പിൽ
കെ. എം.മാണിയുടെ ഛായാചിത്രം പാലായിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർട്ടി ഓഫീസിൽ നിന്ന് എടുത്തുകൊണ്ടുപോയി. തുടർന്ന് അമലോൽഭവ മാതാവിന്റെ കുരിശുപള്ളിയിൽ എത്തി പ്രാർത്ഥിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി സീറ്റൊ പൂഞ്ഞാർ സീറ്റൊ നൽകാമെന്ന് പാർട്ടി നേതൃത്വം പറഞ്ഞിരുന്നുവെങ്കിലും അവസാനം നിമിഷം മോൻസ് ജോസഫ് എംഎൽഎയുടെ ഇടപെടൽ മൂലം രണ്ട് സീറ്റും നൽകിയില്ല എന്ന് സജി ആരോപിച്ചു. എന്നിട്ടും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത് കൊണ്ട് എല്ലാ കാര്യങ്ങളിലും സജീവമായി തന്നെ പ്രവർത്തിച്ചു.
വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ എന്ന നിലയിൽ വേണ്ടത്ര പരിഗണന നൽകിയില്ലെന്നും സജി പറഞ്ഞു. മോൻസ് ജോസഫിന്റെ വ്യക്തി താൽപര്യത്തിനാണ് പാർട്ടി നേതൃത്വം പ്രാധാന്യം നൽകിയതെന്നും പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിവച്ചുതന്നും സജി വ്യക്തമാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments