Latest News
Loading...

മൂന്നിലവ് ഗ്രാമപഞ്ചായത്തിനു ട്രഷറിയുടെയും അവഗണന




 കടവുപുഴ പാലം പുനർ നിർമ്മാണം, ലൈഫ് പദ്ധതി നടപടി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിൽ നിന്നും നേരിടുന്ന അവഗണനയുടെ പിന്നാലെ സബ് ട്രഷറിയിൽ നിന്നും വലിയ ഇരുട്ടടി. 2023 - 24 വാർഷിക പദ്ധതിയുടെ ബില്ലുകൾ സബ് ട്രഷറിയിൽ നിന്നും യഥാസമയം മാറി ലഭിക്കാത്തതു മൂലം പഞ്ചായത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. 



 




തനതു വരുമാനം ദൈനം ദിന ചെലവുകൾക്കു പര്യാപ്തമല്ല. ഈ ഒരു സാഹചര്യത്തിലാണ് തെരുവു വിളക്കുകളുടെ വൈദ്യുതി ചാർജ് ഉൾപ്പടെയുള്ള അത്യാവശ്യം മാറേണ്ട ബില്ലുകൾ പോലും ഈരാറ്റുപേട്ട സബ് ട്രഷറിയിൽ നിന്നും മാറി തരാത്തത് . സർക്കാർ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ സമർപ്പിച്ച ഏകദേശം 25 ലക്ഷം രൂപയുടെ 40 ബില്ലുകളാണ് ട്രഷറി മനപൂർവ്വം മാറ്റിവച്ചത്.




വൈദുതി ബില്ല് അടയ്ക്കാത്തതിനാൽ ഏതു സമയവും സ്ടീറ്റ് ലൈറ്റ് കണക്ഷൻ വിഛേദിക്കുമെന്നാണ് KSEB യിൽ നിന്നും അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് അടിയത്തിര ഇടപെടൽ ഉണ്ടാകണമെന്ന് ജില്ലാ കളക്ടറോടും ജില്ലാ ജോയിന്റ് ഡയറക്ടറോടും അഭ്യർത്ഥിച്ചതായി പ്രസിഡന്റ് പി.എൽ.ജോസഫ്. പറഞ്ഞു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments