Latest News
Loading...

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച് നിര്‍മ്മാതാക്കള്‍




തങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച് വാക്‌സിന്‍ നിര്‍മ്മാതാക്കളായ അസ്ട്രാസെനക. ലണ്ടന്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക ഇതാദ്യമായി കോവിഷീല്‍ഡ് വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നത്.  രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കമ്പനി വ്യക്തമാക്കുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സീനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്തത്. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) ഉണ്ടാകാമെന്ന് അസ്ട്രാസെനക കോടതിയില്‍ നല്‍കിയ രേഖകളില്‍ പറയുന്നു. 





അസ്ട്രാസെനക വാക്‌സീന്‍ സ്വീകരിച്ച ചിലര്‍ മരിക്കുകയും ചിലര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്‌തെന്ന ആരോപണത്തിലാണ് കമ്പനി നിയമനടപടി നേരിടുന്നത്. കമ്പനിക്കെതിരെ നിരവധിപ്പേര്‍ കേസ് ഫയല്‍ ചെയ്തിരുന്നു.  100 മില്യന്‍ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകളാണ് യുകെ ഹൈക്കോടതിയിലുള്ളത്. 

ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്. ത്രോംബോസിസ്, ത്രോംബോസൈറ്റോപീനിയ എന്നിവ ചിലരില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിര്‍ത്തിവച്ചിരുന്നു. വാക്‌സീന്‍ ഇത്തരം അവസ്ഥയ്ക്ക് കാരണമാകില്ലെന്നായിരുന്നു 2023ല്‍ കമ്പനിയുടെ നിലപാട്. 





വാക്സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്‍കിയ രേഖകളില്‍ അസ്ട്രസെനക്ക സമ്മതിച്ചു.

എന്നാല്‍, ഇന്ത്യയില്‍ ഈ പ്രശ്‌നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു. ഓക്‌സഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് അസ്ട്രാസെനക കോവിഷീല്‍ഡ് വാക്‌സീന്‍ വികസിപ്പിച്ചത്. ഇത് സ്വീകരിച്ചവരില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിരവധിപ്പേര്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments