Latest News
Loading...

കുടക്കച്ചിറ അന്തോണി കത്തനാരുടെ സ്മൃതി മണ്ഡപത്തിന്റെ ആശീര്‍വാദം ചൊവ്വാഴ്ച




പ്ലാശനാല്‍ പള്ളി, ദയറ, സെമിനാരി എന്നിവയുടെ സ്ഥാപകന്‍ കുടക്കച്ചിറ അന്തോണി കത്തനാരുടെ സ്മൃതി മണ്ഡപത്തിന്റെ ആശീര്‍വാദം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പ്ലാശനാല്‍ പള്ളിയില്‍ നടക്കും.  ബിഷപ് മാര്‍ ജോസഫ് കല്ലങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും പ്രാര്‍ത്ഥനയും നടക്കും. അനുസ്മരണ സമ്മേളനത്തില്‍ കുടക്കച്ചിറ അന്തോണിക്കത്തനാര്‍ അനുസ്മരണം മോണ്‍ ജോസഫ് മലേപ്പറമ്പില്‍ നടത്തും.സ്മൃതി മണ്ഡപത്തിന്റൈ ആശീര്‍വാദം ബിഷപ് മാര്‍ ജോസഫ് നിര്‍വഹിക്കും. തുടര്‍ന്ന് പാരിഷ് ഹാളില്‍ ഇടവക ശ്രാദ്ധവും ഉണ്ടായിരിക്കും. 






ഭാരതനസ്രാണി സഭയുടെ അഭിമാന ഭാജനവും ഉജ്ജ്വല സഭാ സ്‌നേഹിയും സ്വജാതി മെത്രാനെ കിട്ടാന്‍ വേണ്ടിയുള്ള പരിശ്രമത്തില്‍ രക്തം ചിന്താത്ത രക്തസാക്ഷിയായി തീര്‍ന്ന യുഗപുരുഷനാണ് കുടക്കച്ചിറ അന്തോണിക്കത്തനാര്‍. പാലാ ഇടവക കുടക്കച്ചിറ കുടുംബാംഗമായ അന്തോണിക്കത്തനാര്‍ 1815 ല്‍ ജനിച്ചു. സുറിയാനി പഠനം പൂര്‍ത്തിയാക്കി മാന്നാനം സെമിനാരിയില്‍ പഠിക്കുകയും വിദേശ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ചെയ്തു. വാരപ്പുഴ മെത്രാനായിരുന്ന ലൂദ് വിക്കോസില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 





സ്വജാതി മെത്രാനെ കിട്ടാന്‍ ബാഗ്ദാദിലേക്കു യാത്ര ചെയ്തു. 1857 ജൂലൈ 22 ന് കാലം ചെയ്തു. മാര്‍ അത്തോണിക്കത്തനാരുടെ ഓര്‍മ ശാശ്വതീകരിക്കണമെന്ന പാലാ ബിഷപ് മാര്‍ ജോസഫ് കല്ലാറങ്ങാട്ടിന്റെ പ്രത്യേക താത്പര്യമനുസരിച്ച് കുടക്കച്ചിറ കുടുംബവും പ്ലാശനാല്‍, അരുവിത്തുറ പള്ളികളും ചേര്‍ന്നാണ് സ്മൃതി മണ്ഡപം നിര്‍മിച്ചിരിക്കുന്നതെന്ന് പ്ലാശനാല്‍ പള്ളി വികാരി ഫാ. തോമസ് ഓലിക്കല്‍ പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments