പാലാ വെള്ളാപ്പാട്ടുകാവിലെ ജീവത എഴുന്നള്ളത്ത് വൈകിട്ട് മാവേലിക്കര മുളയ്ക്കൽ മഠത്തിൽ ബ്രഹ്മശ്രീ. ജയപ്രകാശ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വ ത്തിൽ നടന്നു. സിംഹാരൂഡയായി കുടികൊള്ളുന്ന വെള്ളാപ്പാട് ഭഗവതി യുടെ ക്ഷേത്ര സങ്കേതത്തിൽ ആനകൾക്ക് പ്രവേശനം ഇല്ലാത്തതിനാലാണ് ജീവത എഴുന്നള്ളത്ത് ക്ഷേത്ര ആചാരമായത്.
ദേവിയുടെ അനുഗ്രഹത്താൽ വ്യതശുദ്ധി യോടെ തിരുമേനിമാർ ജീവത തോളിലേറ്റി വാദ്യമേളങ്ങൾക്കനുസരിച്ച് ആനന്ദന്യ ത്തമാടുന്നതാണ് ജീവത എഴുന്നള്ളത്തിൻ്റെ പ്രത്യേകത. വൈകിട്ട് വെള്ളാപ്പാട് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച എഴുന്നള്ളത്ത് ളാലം ക്ഷേത്ര ത്തിൽ എത്തുകയും, തുടർന്ന് താലപ്പൊലി, കഥകളിവേഷം, കാളവേല, രാധാകൃഷ്ണനൃത്തം, തെയ്യം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ ളാലം മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പഴയ ബസ്സ്റ്റാൻ്റിനു മുമ്പിൽ എത്തിയപ്പോൾ ളാലം ക്ഷേത്ര ഉപദേശകസമിതിയും, സേവാഭാരതിയും വിവിധ തൊഴിലാളി സംഘടനകളും സംയുക്തമായി എതിരേല്‌പ് നൽകി.
എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിച്ചേർനപ്പോൾ താലം കാണൽ ചടങ്ങും വിളക്കൻപൊലിയും നടന്നു . ഇന്ന് രാവിലെ 9ന് പ്രശസ്തമായ ഇരട്ട പൊങ്കാല നടന്നു താന്ത്രിമുഖ്യൻ തൃപ്പൂണിത്തുറ പെരുമ്പള്ളിയാഴത്തുമല ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നു വൈകിട്ട് എട്ടിന് പൂരം ഇടിയോടെ ഉത്സവ ചടങ്ങുകൾക്ക് സമാപനമായി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)


0 Comments