Latest News
Loading...

പ്രധാനമന്ത്രി പത്തനംതിട്ടയില്‍




പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി  പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി എത്തിയത്. മലയാളത്തില്‍,  ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.  ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില്‍ ഇത്തവണ താമര വിരിയും എന്നും  പ്രധാനമന്ത്രി പറഞ്ഞു. 





എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടെ നിഘണ്ടുവായി മാറിയെന്നു അദ്ദേഹം പറഞ്ഞു.  കേരളത്തില്‍ അഴിമതി സര്‍ക്കാരാണ് ഉള്ളതെന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് നഷ്ടം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.  സ്വര്‍ണക്കടത്തും സോളാറും പരാമര്‍ശിച്ച പ്രധാനമന്ത്രി റബര്‍ വിലവര്‍ദ്ധനയില്‍ യുഡിഎഫും എല്‍ഡിഎഫും കണ്ണടച്ചുവെന്നും കുറ്റപ്പെടുത്തി. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം. ഈ ചക്രം പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂ.  കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയെന്നും കേരളം മാറിച്ചിന്തിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 





ഒബിസി കമ്മീഷനെപ്പോലും എതിര്‍ത്തവരാണ് എല്‍ഡിഎഫും യുഡിഎഫും എന്നും മോദി രൂക്ഷഭാഷയില്‍  വിമര്‍ശിച്ചു. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments