കാവുംകണ്ടം സെൻ്റ് മരിയ ഗൊരേത്തി പള്ളിയിലെ ഓശാനത്തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി നടന്നു. വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്നോടിയായി നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ ധാരാളം പേർ പങ്കെടുത്തു..
ഓശാനത്തിരുക്കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നല്കി. പെസഹാ വ്യാഴാ ഴ്ച പെസഹാ അപ്പം തയ്യാറാക്കുന്നതിനു വേണ്ടി വികാരി ഫാ.സ്കറിയ വേകത്താനം കുരുത്തോല വെഞ്ചെരിച്ച് എല്ലാവർക്കും വിതരണം ചെയ്തു. ജറുസലേം നഗരിയെ പുളകമണിയിച്ച യേശുവിൻ്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് വിശ്വാസികൾ കുരുത്തോല വഹിച്ചു കൊണ്ട് പ്രാർത്ഥനാനിർഭരമായി ഓശാന. പ്രദക്ഷിണം നടത്തി. ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോടിക്കോട്ട്, സിജു കോഴിക്കോട്ട്, ഡേവീസ് കല്ലറക്കൽ, സാവിയോ പാതിരിയിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments