Latest News
Loading...

തേൻ വിളവെടുപ്പ് നടത്തി




പൂഞ്ഞാർ ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ സ്റ്റുഡൻ്റ്സ് പൂന്തേൻ കോളനി - സ്റ്റുഡൻ്റ്സ് ഹണി പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് സ്കൂളിന് നൽകിയ തേനീച്ച കോളനികളിലെ തേൻ വിളവെടുപ്പ് നടന്നു. സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പായി പ്രവർത്തിക്കുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളാണ് പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്.



 വിളവെടുപ്പ് കാലംവരെ നേനീച്ചകൾക്ക് തീറ്റനൽകാനും തുടർച്ചയായി നിരീക്ഷിച്ച് ആവശ്യമായ സംരക്ഷണം ഒരുക്കാനും ഈ 'കുട്ടിപ്പോലീസുകാർ ' മത്സരിച്ചു. പൂന്തേൻ സംഘം പ്രസിഡൻ്റ്  രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ,  പയസ് പീടികയിൽ,  എബി ഇമ്മാനുവൽ പൂണ്ടിക്കുളം, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ഓഫീസർമാരായ അധ്യാപകർ, SPC പ്രതിനിധികൾ തുടങ്ങിയവർ തേൻ വിളവെടുപ്പിന് നേതൃത്വം നൽകി. പങ്കെടുത്ത കുട്ടികൾ എല്ലാവരും, ശുദ്ധമായ തേൻ കൈക്കുമ്പിളിലാക്കി മതിവരുവോളം കുടിച്ച് സംതൃപ്തരായാണ് മടങ്ങിയത്.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments