ഭരണങ്ങാനം ചിറ്റാനിപാറയിൽ കാറും ക്രെയിനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കോളജ് വിദ്യാർഥികൾക്കാണ് പരിക്ക്. പാമ്പാടി സ്വദേശി ജെയിംസ് മാത്യു (25), പാലാ സ്വദേശി അമൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.
ഭരണങ്ങാനം ചൂണ്ടച്ചേരി റോഡിൽ ചിറ്റാനിപ്പാറ കുരിശുപള്ളിക്ക് സമീപമാണ് രാത്രി ഏഴരയോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments