Latest News
Loading...

പുലിയന്നൂര്‍ ജംഗ്ഷന്‍. അടിയന്തിര നടപടി സ്വീകരിക്കണം: യുഡിഎഫ്




പാലാ: പുലിയന്നൂര്‍ ജംഗ്ഷന്‍ നിരവധി ജീവനുകള്‍ എടുക്കുന്ന കൊലപാതക കുരുക്കായി മാറുന്നുവെന്ന് യുഡിഎഫ് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.  

സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഈ അഞ്ചുംകൂടിയ കവലയുടെ അശാസ്ത്രീയത നീക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യുഡിഎഫ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.  



രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ സെന്റ് തോമസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അപകടത്തില്‍പ്പെട്ട് മരിക്കാന്‍ ഇടയായ സാഹചര്യത്തിലാണ് യുഡിഎഫ് സംഘം സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയത്.  

പുലിയന്നൂര്‍ ജംഗ്ഷനില്‍ ശിലാഫലകങ്ങള്‍ സ്ഥാപിക്കാന്‍ കാണിക്കുന്ന വ്യഗ്രത ഭരണ സമിതികള്‍ റോഡ് സുരക്ഷയ്ക്ക് നല്‍കിയിരുന്നെങ്കില്‍ ഇവിടെ നിരവധി ജീവനുകള്‍ പൊലിയില്ലായിരുന്നുവെന്നും യുഡിഎഫ് സംഘം കുറ്റപ്പെടുത്തി.




രാഷ്ട്രീയത്തിനതീതമായി കാര്യഗൗരവത്തോടെ വിഷയത്തെ സമീപിച്ച് അടിയന്തര പരിഹാരം കാണുന്നില്ലെങ്കില്‍ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

യു ഡി എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി, കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ്, തോമസ് ഉഴുന്നാലി, റോബി ഊടുപുഴ, കിരണ്‍ അരീക്കല്‍, തങ്കച്ചന്‍ മണ്ണുശ്ശേരി, അജയ് നെടുമ്പാറയില്‍, ബിജോയി തെക്കേല്‍ തുടങ്ങിയവര്‍ പുലിയന്നൂര്‍ ജംഗ്ഷന്‍ സന്ദര്‍ശിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments