Latest News
Loading...

സ്വീകരണം നൽകി



2023 ഏപ്രിലിൽ ആരംഭിച്ച മാലിന്യമുക്തം നവകേരളം ക്യാമ്പയിനോടനുബന്ധിച്ച്‌ കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 'ശുചിത്വ സന്ദേശ യാത്ര' ക്ക് പാലാ മുനിസിപ്പാലിറ്റിയിൽ സ്വീകരണം നൽകി. സ്വീകരണ ചടങ്ങ് നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. 


വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി അദ്ധ്യക്ഷത വഹിച്ചു.മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ കോർഡിനേറ്ററും, ജാഥാ ക്യാപ്റ്റനുമായ ശ്രീ ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. സാവിയോ കാവുകാട്ട്, മായാ പ്രദീപ്, ബിജി ജോ ജോ തോമസ് പീറ്റർ ,ബൈജു കൊല്ലംപറമ്പിൽ, ഷീബാ ജിയോ, സിജി ടോണി, പീറ്റർ പന്തലാനി, ജെഎച്ച് ഐമാരായ അനീഷ്, ബിനു പൗലോസ്, Drഗീതാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. ശുചിത്വമിശ്വൽ ജീവനക്കാർ, നഗരസഭാ ജീവനക്കാർ ,ഹരിത കർമ്മ സേനാംഗ0ങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments