Latest News
Loading...

സംസ്ഥാന ബഡ്ജറ്റിൽ റബർ കർഷകരെ വഞ്ചിച്ചു : പി.സി. ജോർജ്




 റബ്ബറിന് വില സ്ഥിരതാ പദ്ധതിയിൽ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബ്ബറിന്റെ താങ്ങുവിലയിൽ 10 രൂപയുടെ മാത്രം വർദ്ധനവ് പ്രഖ്യാപിച്ചതെന്ന് പി.സി.ജോർജ് പറഞ്ഞു. സത്യത്തിൽ ഈ നടപടി റബ്ബർ കർഷകരെ അപമാനിക്കുന്നതിനും കബളിപ്പിക്കുന്നതിനും തുല്യമാണ്. 



റബ്ബർ കർഷക മേഖലയിൽ സർക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി  കേരള കോൺഗ്രസ്‌ മാണി വിഭാഗവും സിപിഐഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് റബറിന്റെ താങ്ങുവില 180 രൂപയാക്കിയ പ്രഖ്യാപനം .റബ്ബർ കർഷകരെല്ലാം ബൂർഷ്വാകളാണെന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു...




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments