Latest News
Loading...

ചിട്ടിപ്പണം വിഴുങ്ങി . മുൻ ബാങ്ക് പ്രസിഡണ്ടിനെതിരെ പരാതി




മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് ടോമി ജോൺ കുരിശിങ്കൽ പറമ്പിലിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി. മൂന്നിലവിലെ മുൻ താമസക്കാരിയും പൈകയിലേക്ക് താമസം മാറുകയും ചെയ്ത യുവതിയാണ് മേലുകാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

 


പരാതിക്കാരിയ്ക്ക് മൂന്നിലവ് ബാങ്കിൽ അഞ്ചു ലക്ഷത്തിന്റെ രണ്ടു ചിട്ടികളും, ഒരു ലക്ഷത്തിന്റെ രണ്ട് ചിട്ടികളും ഉണ്ടായിരുന്നു. പെെകയിലേക്ക് താമസം മാറിയ ഇവർ എല്ലാ മാസവും മുടങ്ങാതെ ടോമി ജോണിന്റെ അക്കൗണ്ടിലേക്കാണ് പണം നൽകിയിരുന്നത്. എന്നാൽ ടോമി ഈ തുക മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി എടുത്ത് ചെലവാക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. 




ഇവർ ഗൂഗിൾ പേ വഴി നൽകിയ ചിട്ടിതവണകളിൽ ഏകദേശം രണ്ട് ലക്ഷം രൂപയാണ് അടയ്ക്കുവാനും ഉണ്ട് . 5 ലക്ഷത്തിന്റെ രണ്ട് ചിട്ടികളിൽ 14 തവണകൾ അടച്ചിട്ടില്ല. ഇന്ന് യുവതി ബാങ്കിൽ എത്തിയപ്പോഴാണ് ഈ ക്രമക്കേട് തിരിച്ചറിഞ്ഞത്. ബാങ്ക് പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ ഇദ്ദേഹം, വിശ്വാസവഞ്ചന കാട്ടി തിരുമറി നടത്തിയ പണം തിരികെ ലഭിക്കാൻ നടപടി ആവശ്യപ്പെട്ടാണ് അശ്വതി പോലീസിൽ പരാതി നൽകിയത്. 

യുവതിയുടെ പിതാവുമായി പരിചയക്കാരനായ ടോമി വഴിയാണ് ചിട്ടികളിൽ ചേർന്നത്. ഇടയ്ക്ക് ചിട്ടി പിടിക്കുന്നതും ആയി ബന്ധപ്പെട്ട സംസാരിച്ചപ്പോൾ എല്ലാം ടോമി ഒഴിഞ്ഞുമാറിയതായി യുവതി പറയുന്നു. ഇത്രയും തവണകൾ മുടക്കം വന്നിട്ടും ബാങ്കിൽ നിന്നും വിളിച്ച് അന്വേഷിക്കാതിരുന്നത് തട്ടിപ്പിന് ഗുണമായി. പണം കൈമാറിയതിന്റെ ഡിജിറ്റൽ തെളിവുകൾ കയ്യിൽ ഉണ്ടെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി വ്യക്തമാക്കി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments