വാഹനം ഇടിപ്പിച്ച് വീഴ്ത്തിയതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൂഞ്ഞാര്‍ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഈ അക്രമവുമായി ബന്ധപ്പെട്ട് മിക്ക പ്രതികളെയും കസ്റ്റഡിയില്‍ എടുത്തതായും അവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചതായി എംഎല്‍എ പറഞ്ഞു.
അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടു പോകുന്നുണ്ട്. അക്രമം കാട്ടിയവര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പോലീസിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments