പൂഞ്ഞാർ തെക്കേക്കര വില്ലേജ് പരിധിയിൽ പാതാമ്പുഴക്കു സമീപം മന്നത്ത് അനധികൃത ഖനനം നടക്കുന്നിടത്തു പൂഞ്ഞാർ തെക്കേക്കര വില്ലേജ് അധികൃതരും മൈനിംഗ് & ജിയോളജി സ്ക്വാഡും സംയുക്ത പരിശോധന നടത്തി മേൽ നടപടികൾ സ്വീകരിച്ചു.
പൂഞ്ഞാർ തെക്കേക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ : മുഹമ്മദ് അഷ്‌റഫ്, അസിസ്റ്റന്റ്മാരായ ഷീന ജേക്കബ്, ജെറോം.റ്റി.ബെൻ, Mining & Geology വകുപ്പ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് രാജപ്പൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ഉദ്യോഗസ്ഥ സംഘത്തെ വാഹനം ഉപയോഗിച്ച് തടഞ്ഞതിനെ തുടർന്ന് ഈരാറ്റുപേട്ട അഡീഷണൽ SI : എൽദോസിന്റെ നേതൃത്വത്തിൽ പോലീസും ഉടൻ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന.
അനധികൃത ഖാനനത്തിനെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments