Latest News
Loading...

കിടങ്ങൂർ ഗ്രാമപഞ്ചായത്തിന് 21.75 കോടിയുടെ വാർഷിക ബജറ്റ്




കിടങ്ങൂർ: 21.75 കോടി രൂപ വരവും ജനോപകാരപ്രദമായ പദ്ധതികൾക്കായി 21.34 കോടി രൂപ ചിലവും 41 ലക്ഷം രൂപ മിച്ചവുമുള്ള 20024 - 25 ലെ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് മോനിപ്പള്ളിൽ അവതരിപ്പിച്ചു.



പാലിയേറ്റീവ് പരിചരണം, വയോജനക്ഷേമം, ഭിന്നശേഷിയുള്ള കുട്ടികൾക്കായി ബഡ്സ് സ്ക്കൂൾ തുടങ്ങി സേവന മേഖലയിൽ ഏഴ് കോടി എഴുപത് ലക്ഷം രൂപയും നെൽകൃഷിയും ക്ഷീര വികസനവും ഉൾപ്പെടുന്ന ഉൽപാദന മേഖലക്കായി 1.5 കോടിയും റോഡ് നിർമ്മാണമടക്കമുള്ള പശ്ചാത്തലമേഖലക്കായി 4.2 കോടിയും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പട്ടിക ജാതി ക്ഷേമപദ്ധതികൾക്കായി 65 ലക്ഷം രൂപയും വനിത - ശിശുക്ഷേമ പദ്ധതികൾക്കായി 66.5 ലക്ഷം രൂപയും മാലിന്യ സംസ്ക്കരണത്തിനായി 50 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. 





ലൈഫ് പദ്ധതിയടക്കമുള്ള ഭവന നിർമ്മാണ - പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 3.38 കോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ജി സുരേഷ്, പി. റ്റി സനിൽകുമാർ, ദീപസുരേഷ്, മുൻ പ്രസിഡന്റ് ബോബി മാത്യു, പഞ്ചായത്ത് ജനപ്രതിനിധികൾ, അസിസ്റ്റന്റ് സെക്രട്ടറി അനീഷ്, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments