കാവാലിപ്പുഴയിലെ നിലവിലുള്ള പമ്പ് ഹൗസിൽ നിന്നും 10 ദശലക്ഷം ലിറ്റർ ഉത്പാദനക്ഷമതയുള്ള ജലശുദ്ധീകരണശാലയിലേക്ക് ജലം എത്തിച്ച് ശുദ്ധീകരിച്ച് ശുദ്ധീകരണശാലയിലെ പമ്പ് ഹൗസിൽ നിന്നും 6.25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഇലക്കാട് ഹോമിയോ ഡിസ്പെൻസറിക്ക് സമീപമുള്ള പുതിയതായി നിർമ്മിക്കുന്ന ടാങ്കിലേക്കും പാലക്കാട്ടുമലയിൽ നിർമ്മിക്കുന്ന 5 ലക്ഷം ലിറ്റർ സംവരണശേഷിയുള്ള ടാങ്കിലേയ്ക്കും ജലം എത്തിച്ച് പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം ഉറപ്പാക്കുന്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്.
ഈ പദ്ധതിക്കായി സർക്കാരിൻറെ 211.29 കോടി രൂപയുടെ ഭരണാനുമതി തുകയായി ലഭിച്ചു കഴിഞ്ഞു. ജലസംഭരണി നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്തു കഴിഞ്ഞു. പദ്ധതി നിർവ്വഹണത്തിനായി കേരള വാട്ടർ അതോറിറ്റിയും സഹായ സംഘടനായ സുസ്ഥിരയും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments